തൃശൂർ പുലിക്കളിക്ക് കേന്ദ്ര ധനസഹായം അനുവദിച്ചു: കേന്ദ്രമന്ത്രി സുരേഷ് ഗോപി

​തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സാങ്കേതിക തടസ്സങ്ങൾ കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, തൃശൂരിന്റെ തനത് കലാരൂപത്തിന് മങ്ങലേൽക്കരുതെന്ന പ്രത്യേക താല്പര്യപ്രകാരം ഇടപെട്ടാണ് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കിയത്.
​ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത്. ഭാവിയിൽ ഇത്തരം ധനസഹായങ്ങൾ കൈപ്പറ്റുമ്പോൾ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തുക പൂർണ്ണമായി ലഭ്യമാക്കിയത്. വരും ഓണക്കാലത്ത് നാടിന് ദൃശ്യവിരുന്നൊരുക്കുന്ന പുലിക്കളി സംഘങ്ങൾക്ക് ഈ കേന്ദ്ര ധനസഹായം വലിയ കരുത്താകും.

Leave a Reply

Your email address will not be published. Required fields are marked *