കൊടുങ്ങല്ലൂർ: മത്സ്യഫെഡ് സംഘടിപ്പിച്ച ‘മികവ് 2026’ ജില്ലാതല വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ, പുരാവസ്തു–മ്യൂസിയം വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. വിജയികൾക്ക് 5,000 രൂപ ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു.
കൊടുങ്ങല്ലൂർ ശൃംഗപുരം റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ചെയർപേഴ്സൺ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ മുഖ്യാതിഥിയായി. മത്സ്യഫെഡ് മാനേജർ കെ. സുജ റിപ്പോർട്ട് അവതരിപ്പിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സുമിത നിസാഫ്, കൗൺസിലർമാരായ കെ. ഗീതാറാണി, വി. എം. ജോണി, മത്സ്യഫെഡ് ഭരണസമിതി അംഗം ഷീല രാജ്കമൽ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. എസ്. ശിവപ്രസാദ്, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ സിന്ധു ബാഹുലേയൻ എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ‘മികവ് 2026’ വിദ്യാഭ്യാസ അവാർഡ്





