സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും.

സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും.കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 10400 കോടി രൂപ വായ്പയെടുത്തിരുന്നു. സർക്കാരിന്റെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ നൽകുന്നതിനും കെഎസ്ആർടിസിയ്ക്ക് സഹായം അനുവദിക്കുന്നതും മറ്റ് ചിലവുകൾക്കുമായിട്ടാണ് ഈ പണം ആവശ്യം വരിക. ഓണക്കാലത്തെ ചിലവുകൾക്കായി ഏതാണ്ട് ഇരുപതിനായിരം കോടി രൂപയോളം വേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. അതേസമയം കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര ഫണ്ട് എന്നത് ഔദാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *