കർഷകദിനത്തിൽ മികച്ച ക്ഷീരകർഷക പുരസ്കാരം കൃഷ്ണകുമാർ ജിക്ക്

ചാലക്കുടി: കർഷകദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി നഗരസഭ ഏർപ്പെടുത്തിയ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം പാലസ് റെസിഡൻസ് അസോസിയേഷൻ അംഗം കൃഷ്ണകുമാർ ജി. (PRA 109) സ്വന്തമാക്കി.

ക്ഷീരമേഖലയിലെ മികച്ച പ്രവർത്തനവും കൃഷിയോടും കന്നുകാലി പരിപാലനത്തോടുമുള്ള ആത്മാർഥമായ സമീപനവും പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.

കൃഷ്ണകുമാർ ജിക്ക് പുരസ്കാര നേട്ടത്തിൽ അഭിനന്ദനങ്ങളും ഹൃദയം നിറഞ്ഞ ആശംസകളും.

Leave a Reply

Your email address will not be published. Required fields are marked *