കേരള വനിതാ കമ്മീഷൻ തൃശ്ശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര സിറ്റിങ്ങിൽ അഞ്ച് പരാതികൾ തീർപ്പാക്കി. ആകെ പരിഗണിച്ച 30 പരാതികളിൽ മൂന്നെണ്ണത്തിൽ വിവിധ വകുപ്പുകളോട് കമ്മീഷൻ റിപ്പോർട്ട് തേടി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി. സിറ്റിങ്ങിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
വനിതാ കമ്മീഷൻ സിറ്റിംഗ്: അഞ്ച് പരാതികൾ തീർപ്പാക്കി




