പൂച്ചക്കുട്ടിയെ കാണാതായി; 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ വീട്ടമ്മ.

കോട്ടയം: കാറില്നിന്നു ചാടിപ്പോയ പൂച്ചക്കുട്ടിയെ കണ്ടെത്തുന്നവർക്ക് 30,000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്തു വീട്ടമ്മ.പള്ളിക്കത്തോട് സ്വദേശിനിയായ അംബികയുടെ രണ്ടു മാസം പ്രായമുള്ള പൂച്ചക്കുട്ടിയെയാണ് കഴിഞ്ഞ രണ്ടുമുതല് കാണാതായത്.
പള്ളിക്കത്തോട്- മഞ്ഞാമറ്റം- മരങ്ങാട്ടുപിള്ളി- കുറവിലങ്ങാട്- റൂട്ടില് സഞ്ചരിക്കുമ്പോള് പൂച്ചക്കൂട്ടി കാറില്നിന്നു ചാടിപ്പോവുകയായിരുന്നു. തുടര്ന്ന് ഏതാനും ദിവസങ്ങളായി വിവിധ സ്ഥലങ്ങളില് അന്വേഷിച്ചെങ്കിലും പൂച്ചക്കുട്ടിയെ കണ്ടെത്താന് കഴിഞ്ഞില്ല.
ഇതോടെ പൂച്ചക്കുട്ടിയെ കണ്ടെത്തി നല്കുന്നവര്ക്കു പാരിതോഷികം പ്രഖ്യാപിച്ചു സോഷ്യല് മീഡിയയില് പോസ്റ്റിടുകയായിരുന്നു. പൂച്ചക്കൂട്ടിയെ കണ്ടെത്തിയാല് 9496914913 എന്ന നമ്പറിലേക്ക് അതിന്റെ വീഡിയോയും ഫോട്ടോകളും അയച്ചുകൊടുക്കണം.
തുടര്ന്നു ഇതു തന്റെ പൂച്ചക്കുട്ടിയാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞ് ഏറ്റെടുത്തശേഷമേ പാരിതോഷികം നല്‍കൂ. തന്റെ അരുമയെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അംബിക.

Leave a Reply

Your email address will not be published. Required fields are marked *