വിമുക്തി ക്വിസ്

തൃശൂർ ജില്ല എക്സൈസ് വകുപ്പ്/വിമുക്തി മിഷന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾ ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെടാതെ അവരെ അറിവിന്റെ വഴിയിലേക്ക് നയിക്കുക രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനവും ചിന്താ ശേഷിയും പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ ദേശീയത വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ആന്റി നർക്കോട്ടിക് ക്ലബ്ബുകളുടെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “ക്വിസ് മത്സരം” സെപ്റ്റംബർ 10 വ്യാഴം രാവിലെ 10 മണി മുതൽ തൃശൂർ ഗവ മോഡൽ ഗേൾസ് ഹൈസ്കൂളിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്.

ക്വിസ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള നിബന്ധനകൾ

· സ്റ്റേറ്റ്, സി.ബി.എസ്.സി, ഐ എസ് സി, ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ടി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

· രണ്ട് പേരടങ്ങുന്ന ടീമായാണ് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കേണ്ടത്.

· ഒരു സ്കൂളിൽ നിന്ന് ഒരു ടീമിനെ മാത്രമാണ് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടത്

· ഇന്ത്യൻ ഭരണഘടന, സ്വാതന്ത്ര്യസമര ചരിത്രം, ലഹരിവസ്തുക്കളും ആരോഗ്യ പ്രശ്നങ്ങളും ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്

· മത്സരം സെപ്റ്റംബർ 10 വ്യാഴം രാവിലെ 10 മണി മുതൽ തൃശൂർ ഗവ മോഡൽ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.രെജിസ്ട്രേഷൻ 9.30 ന് ആരംഭിക്കും .

· വിദ്യാർത്ഥികളുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേര്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം മത്സരത്തിന് വരുമ്പോൾ കൊണ്ട് വരേണ്ടതാണ്..

· ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 3000/- (മൂവായിരം) രൂപയുടെ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം 2000/- (രണ്ടായിരം) രൂപയുടെ ക്യാഷ് അവാർഡും, മൂന്നാം സ്ഥാനം 1000/-(ആയിരം) രൂപയുടെ ക്യാഷ് അവാർഡും, കൂടാതെ വിജയികളായ എല്ലാ ടീം അംഗങ്ങൾക്കും വിമുക്തി മിഷന്റെ സർട്ടിഫിക്കറ്റും നൽകുന്നതാണ്.

· താൽപര്യമുള്ള ടീമുകൾ രെജിസ്ട്രേഷനായി 9656586578, 9188955811 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *