വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്ത കേസ് വര്‍ക്കര്‍, ഓഫീസ് അസിസ്റ്റന്റ് വിത്ത് കംപ്യൂട്ടര്‍ നോളജ്, മള്‍ട്ടിപര്‍പ്പസ് സ്റ്റാഫ്/ കുക്ക് എന്നീ തസ്തികകളിലാണ് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. മൂന്ന് തസ്തികകള്‍ക്കും പ്രായപരിധി 25-45 വയസ്സ്.
കേസ് വര്‍ക്കര്‍ (സ്ത്രീകള്‍ക്ക് മാത്രം) തസ്തികയിലേക്കുള്ള യോഗ്യത നിയമം (എല്‍.എല്‍.ബി), സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ് അല്ലെങ്കില്‍ സൈക്കോളജി ബിരുദം. സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ സര്‍ക്കാര്‍/ സര്‍ക്കാരിതര ആരോഗ്യ പദ്ധതികളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ഇരിങ്ങാലക്കുട പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.
ഓഫീസ് അസിസ്റ്റന്റ് വിത്ത് കംപ്യൂട്ടര്‍ നോളജ് തസ്തികയിലേക്കുള്ള യോഗ്യത ഏതെങ്കിലും ബിരുദം നേടിയിരിക്കണം. കംപ്യൂട്ടര്‍/ ഐ.ടി മേഖലകളില്‍ ഡിപ്ലോമ. ഡാറ്റാ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്, വെബ് അധിഷ്ഠിത റിപ്പോര്‍ട്ട് സംവിധാനങ്ങള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
മള്‍ട്ടിപര്‍പ്പസ് സ്റ്റാഫ്/ കുക്ക് (സ്ത്രീകള്‍ക്ക് മാത്രം) യോഗ്യത ബന്ധപ്പെട്ട മേഖലയില്‍ അറിവോ പ്രവര്‍ത്തിപരിചയമോ ഉള്ള എഴുത്തും വായനയും അറിയാവുന്നവരായിരിക്കണം. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷ, തിരിച്ചറിയല്‍ രേഖ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വനിത സംരക്ഷണ ഓഫീസര്‍, വനിതാ സംരക്ഷണ ഓഫീസ്, റൂം നമ്പര്‍ 47, സിവില്‍ സ്റ്റേഷന്, അയ്യന്തോള്‍, തൃശ്ശൂര്‍ – 680003 എന്ന വിലാസത്തില്‍ സെപ്തംബര്‍ 17 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.




