വിമുക്തി ക്വിസ് മത്സരം സെപ്റ്റംബര്‍ 10 ന്

എക്സൈസ് വകുപ്പ്/ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ആന്റി നര്‍ക്കോട്ടിക് ക്ലബ്ബുകളുടെ സഹകരണത്തോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സെപ്റ്റംബര്‍ 10 (വ്യാഴം) രാവിലെ 10 മുതല്‍ തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പികുന്നു. സ്റ്റേറ്റ്, സി.ബി.എസ്.സി, ഐ.എസ്.സി ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. രണ്ട് പേരടങ്ങുന്ന ടീമായാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരു സ്‌കൂളില്‍ നിന്ന് ഒരു ടീമിനെ മാത്രമാണ് മത്സരത്തില്‍ പങ്കെടുപ്പിക്കേണ്ടത്. ഇന്ത്യന്‍ ഭരണഘടന, സ്വാതന്ത്ര്യസമര ചരിത്രം, ലഹരിവസ്തുക്കളും ആരോഗ്യ പ്രശ്നങ്ങളും ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം മത്സരത്തിന് വരുമ്പോള്‍ കൊണ്ട് വരേണ്ടതാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും, കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീം അംഗങ്ങള്‍ക്കും വിമുക്തി മിഷന്റെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. താല്‍പര്യമുള്ള ടീമുകള്‍ രജിസ്ട്രേഷനായി 9656586578, 9188955811 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *