സി.കെ.എം.എൻ.എസ്.എസ് സ്കൂളിൽ ആയുർവേദ ദിനാചരണവും മെഡിക്കൽ ക്യാമ്പും

ചാലക്കുടി: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളും ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റലും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ആയുർവേദ ബോധവൽക്കരണ പരിപാടിയും ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിക്കും.
സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 9.30ന് സ്കൂൾ അങ്കണത്തിലാണ് പരിപാടി. ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി എൻ.വി. ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകും.
‘ആയുർവേദം ജനങ്ങൾക്കും ഭൂമിക്കും ആരോഗ്യത്തിനും’ (Ayurveda for People, Planet and Health) എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേത്രപരിശോധനയും ആരോഗ്യ പരിശോധനയും ലഭ്യമാക്കും.
താൽപര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്ത് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ന്യൂസ്ഡെസ്‌ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *