
ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പാലപ്രക്കുന്നിൽ ഡാവിഞ്ചിയുടെ വീടിനു മുൻവശത്തുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിനാണ് ഈ അപൂർവ്വ നാമകരണം ചെയ്തത്.
വൈദ്യുത ഉപകരണത്തിന് ബാലതാരത്തിന്റെ പേര് നൽകി ആദരിക്കുന്നത് ഇത് ആദ്യമാണ്. മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ “പല്ലൊട്ടി 90 കിഡ്സ്” എന്ന ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെയാണ് ഡാവിഞ്ചി ഈ നേട്ടം കൈവരിച്ചത്. മികച്ച ചിത്രം, മികച്ച ഗാനരചന, മികച്ച ബാലതാരം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രത്തിലെ മികച്ച ബാലതാരം ഡാവിഞ്ചിയാണ്. ലോനപ്പന്റെ മാമോദിസ, തൊട്ടപ്പൻ, വരയൻ, രേഖാചിത്രം തുടങ്ങി 20 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഡാവിഞ്ചിക്ക് മികച്ച ടെലിവിഷൻ ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഡാവിഞ്ചിക്ക് കേരള ടൈംസ് കുടുംബത്തിന്റെ ഭാവുകങ്ങൾ.
SKP Irinjalakuda



