ഇന്ത്യൻ ചലച്ചിത്ര ലോകം കാത്തിരുന്ന ആ മഹാദിനം ഇതാ എത്തിക്കഴിഞ്ഞു! രാജ്യത്തെ ഏറ്റവും വലിയ സിനിമാ പുരസ്കാരമായ 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും!
2024-ൽ ഇന്ത്യൻ സിനിമയിൽ വിസ്മയം തീർത്ത ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 11 അംഗ ജൂറി തങ്ങളുടെ അന്തിമ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി പ്രഖ്യാപനത്തിലേക്ക് മിനിറ്റുകൾ മാത്രം!
ഇത്തവണ മലയാളി സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പ് അൽപ്പം കൂടുതലാണ്. കാരണം, മലയാളത്തിൽ നിന്ന് അത്രമേൽ കരുത്തുറ്റ ചിത്രങ്ങളാണ് അവാർഡ് ഗോദയിലുള്ളത്. തിയേറ്ററുകളെ വിറപ്പിച്ച മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’, പ്രേക്ഷകരെ അമ്പരപ്പിച്ച ‘കിഷ്‌കിന്ധാ കാണ്ഡം’… അങ്ങനെ ഒരു പുരസ്കാര വേട്ടയ്ക്കാണ് മലയാളക്കര കാത്തിരിക്കുന്നത്.
മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തവണത്തെ സെൻട്രൽ പാനൽ ജൂറി ചെയർമാൻ ഒരു മലയാളിയാണ്- പ്രശസ്ത സംവിധായകൻ ജയരാജ്! അടൂരിനും ഷാജി എൻ കരുണിനും പ്രിയദർശനും ശേഷം ഈ പദവിയിലെത്തുന്ന മലയാളി. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ കരുത്ത് കൃത്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ടാകും ഉറപ്പ്!
മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ… ഇത്തവണത്തെ സ്വർണ്ണകമലങ്ങൾ ആരുടെയെല്ലാം കൈകളിൽ ഭദ്രമാകും? മലയാളം വീണ്ടും ദേശീയ വേദിയിൽ ചരിത്രമെഴുതുമോ? നിങ്ങളുടെ പ്രവചനങ്ങൾ താഴെ കമന്റ് ചെയ്യൂ!




