ചെറുപുഴ: തലശ്ശേരി അതിരൂപത കൊയ്റോണിയ ബൈബിൾ കലോത്സവത്തിന്റെ ചെറുപുഴ മേഖലാതല മത്സരം ചെറുപുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്നു. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറോളം കലാപ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ ആതിഥേയരായ ചെറുപുഴ ഇടവക ഓവറോൾ ചാമ്പ്യന്മാരായി.പാടിച്ചാൽ ഇടവക രണ്ടാം സ്ഥാനവും പുളിങ്ങോം ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് വിതരണം ചെയ്തു.
തലശ്ശേരി അതിരൂപത കൊയ്റോണിയ ബൈബിൾ കലോത്സവം: ചെറുപുഴ ഇടവകയ്ക്ക് ഓവറോൾ കിരീടം





