അയ്യങ്കാളിയുടെ നവോത്ഥാന സന്ദേശം ഉയർത്തിപ്പിടിച്ച് 163-ാം ജയന്തി ആഘോഷം

ചാലക്കുടി/ഇരിങ്ങാലക്കുട: മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജയന്തി വിവിധ ശാഖകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. പുഷ്പാർച്ചന, പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനം, കലാ-കായിക മത്സരങ്ങൾ, നാടകാവതരണം, മധുരവിതരണം തുടങ്ങിയ പരിപാടികളോടെയാണ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
കൂടപ്പുഴ ശാഖയുടെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷം സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുനിൽ കെ.എസ്. ജയന്തി സന്ദേശം നൽകി.
വെള്ളാങ്ങല്ലൂർ–കോണത്തുകുന്ന് കിഴക്കുംമുറി 555-ാം നമ്പർ ശാഖയുടെ ആഘോഷങ്ങൾ ശാഖാ പ്രസിഡന്റ് ശശി കോട്ടോളി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് തങ്കമണി സുബ്രഹ്മണ്യൻ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി മുൻ നിർവാഹക സമിതി അംഗവും നാടക കലാകാരനുമായ പുല്ലൂർ സജു ചന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം മിനി രാജൻ, പി.വി. ശ്രീനിവാസൻ, എം.കെ. ബാബു, വിശ്വഭരൻ കാട്ടകത്ത്, രേഖ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ-കായിക മത്സരങ്ങളും നടവരമ്പ് റിഥം ആർട്സിന്റെ ‘കള്ളൻ കലിപ്പിലാണ്’ എന്ന നാടകവും അരങ്ങേറി.

ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ശാഖയുടെ നേതൃത്വത്തിലുള്ള ആഘോഷം കെ.പി.എം.എസ്. ഏരിയ സെക്രട്ടറി പി.സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.സി. രാജേഷ്, സാംബവ മഹാസഭ പ്രതിനിധി ടി.വി. മധുസൂദനൻ, സ്വജന സമുദായ സഭ പ്രതിനിധി വി.കെ. സുഭാഷ്, എൻ.എസ്.എസ്. പ്രതിനിധി പ്രദീഷ് മച്ചിങ്ങൽ, എസ്.എൻ.ഡി.പി. യോഗം പ്രതിനിധി ഇ.ആർ. രാജേഷ്, വിശ്വകർമ്മസഭ പ്രതിനിധി സത്യൻ പാണാട്ടിൽ, സാമാജിക സഭ പ്രതിനിധി പി. ഹരിദാസ് നമ്പ്യാങ്കാവ്, സിന്ധു സുരേഷ് എന്നിവർ പങ്കെടുത്തു.

നടവരമ്പ് ശാഖയുടെ നേതൃത്വത്തിൽ നടവരമ്പ് അയ്യങ്കാളി നഗറിൽ നടന്ന ജയന്തി ആഘോഷം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീഷ്മ സലീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.വി. മാനിജ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം എം.വി. അയ്യപ്പൻ, യൂണിയൻ പ്രസിഡന്റ് ആശ ശ്രീനിവാസൻ, ഐശ്വര്യ പി.യു., കെ.സി. ചാരുകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.എസ്. ഡിവിൻ, ഉചിത ഹരിദാസ്, പ്രീത ഉണ്ണികൃഷ്ണൻ, പുഷ്പൻ ചാലിയിൽ എന്നിവർ നേതൃത്വം നൽകി.

പട്ടേപ്പാടം കുന്നുമ്മൽക്കാട് ശാഖയുടെ നേതൃത്വത്തിൽ പട്ടേപ്പാടം സെന്ററിൽ നടന്ന സാംസ്കാരിക സമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിവേക് മോഹൻ അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് അംഗം രമിത സുധീന്ദ്രൻ മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി പ്രേംജിത്ത് പൂവത്തുംകടവിൽ സഭാ സന്ദേശം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ശിഖിൽ ശിവരാമൻ ആശംസകൾ നേർന്നു. ശാഖാ സെക്രട്ടറി സത്യൻ എടപ്പുള്ളി സ്വാഗതവും ഖജാൻജി ശിവൻ കണ്ണാടിപറമ്പിൽ നന്ദിയും പറഞ്ഞു.
അയ്യങ്കാളിയുടെ സാമൂഹിക നവോത്ഥാനവും സമത്വത്തിനായുള്ള പോരാട്ടവും പുതുതലമുറയിലേക്ക് പകരണമെന്ന സന്ദേശത്തോടെയാണ് വിവിധ ശാഖകളിലെ ജയന്തി ആഘോഷങ്ങൾ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *