തൃശ്ശൂരിലെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ അമലയില്‍ ആശുപത്രിയിൽ സ്ഥാപിച്ചു.

തൃശ്ശൂരിലെ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ (സാംസംഗ്) അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. എ. ഐ. സാങ്കേതിക വിദ്യയുടെ ലോകത്തിലെ തന്നെ അത്യാധുനിക പതിപ്പാണ് അമലയിൽ സ്ഥാപിച്ച ഡിജിറ്റൽ മൊബൈൽ മെഷീൻ.

ഹൈ ഫ്രീക്വന്‍സി എക്‌സറേ ജനറേറ്റര്‍ ഉള്ളതിനാല്‍ പേഷ്യന്റ് റേഡിയേഷന്‍ ഡോസ് വളരെ കുറവായിരിക്കും. ലിഥിയം അയേണ്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറൈസ്ഡ് മെഷീന്‍ ആയതിനാല്‍ ഐ. സി. യു. വിലേക്കും രോഗികളുടെ അടുത്തേക്കും വളരെ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും. മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി. എം. ഐ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *