
തൃശൂരിനെ ഗോൾഡ് ഹബ്ബായി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു . സംസ്ഥാന വൈസ് പ്രസിഡൻറ് ജോയ് ഡാനിയൽ അധ്യക്ഷത വഹിച്ചു .ദേശീയ സെക്രട്ടറി എസ് എസ് മനോജ്, ടോമി കുറ്റിയങ്കൽ ,ലിജു പി ആർ , എം .എം എ.റസാക്ക്, കെ നന്ദകുമാർ, സിജോ പുളിക്കൽ , കേരള വ്യാപാരി വ്യസായി ഐക്യ സമിതി പ്രസിഡണ്ട് എ.ടി സ്റ്റെയിൻസ് എന്നിവർ സംസാരിച്ചു.
തൃശ്ശൂർ ജില്ല ഭാരവാഹികളായി പ്രസിഡൻറ് എം.എം എ റസാക്ക് ,വൈസ് പ്രസിഡൻറ് തോബിയാസ് പി കെ ,ജനറൽ സെക്രട്ടറി കെ. നന്ദകുമാർ, സെക്രട്ടറി ഡോക്ടർ സുധീഷ് ,ട്രഷറർ സിജോ പുളിക്കൽ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.



