കോച്ചിംഗ് സെന്ററുകൾക്ക് പൂട്ടിടാൻ കേന്ദ്രം; വരുന്നു ശക്തമായ ദേശീയ നിയമം!

​ന്യൂഡൽഹി: രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും വൻ വിവാദമായ പശ്ചാത്തലത്തിൽ, കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട്, കർശന വ്യവസ്ഥകളോടെയുള്ള പുതിയ ദേശീയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.
​ജെഇഇ (JEE), നീറ്റ് (NEET), സിയുഇടി (CUET) തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകൾക്ക് മുന്നോടിയായി കോച്ചിംഗ് സ്ഥാപനങ്ങൾ നടത്തുന്ന വൻതോതിലുള്ള പരസ്യങ്ങൾക്കും ചൂഷണങ്ങൾക്കും ഇതോടെ കടിഞ്ഞാൺ വീഴും.

​വൻ തുകകൾ വാരിയെറിഞ്ഞ് കോച്ചിംഗ് സെന്ററുകൾ നൽകുന്ന ‘റാങ്ക് പരസ്യങ്ങൾക്ക്’ കർശന നിയന്ത്രണമുണ്ടാകും.
​ സ്ഥാപനത്തിലെ അധ്യാപകരുടെ യോഗ്യത, യഥാർത്ഥ വിജയനിരക്ക് (Success Rate) എന്നിവ പൊതുജനങ്ങൾക്കായി വെളിപ്പെടുത്താൻ സെന്ററുകൾ ബാധ്യസ്ഥരായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *