
ന്യൂഡൽഹി: രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും വൻ വിവാദമായ പശ്ചാത്തലത്തിൽ, കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട്, കർശന വ്യവസ്ഥകളോടെയുള്ള പുതിയ ദേശീയ നിയമം ഉടൻ പ്രാബല്യത്തിൽ വരും.
ജെഇഇ (JEE), നീറ്റ് (NEET), സിയുഇടി (CUET) തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകൾക്ക് മുന്നോടിയായി കോച്ചിംഗ് സ്ഥാപനങ്ങൾ നടത്തുന്ന വൻതോതിലുള്ള പരസ്യങ്ങൾക്കും ചൂഷണങ്ങൾക്കും ഇതോടെ കടിഞ്ഞാൺ വീഴും.
വൻ തുകകൾ വാരിയെറിഞ്ഞ് കോച്ചിംഗ് സെന്ററുകൾ നൽകുന്ന ‘റാങ്ക് പരസ്യങ്ങൾക്ക്’ കർശന നിയന്ത്രണമുണ്ടാകും.
സ്ഥാപനത്തിലെ അധ്യാപകരുടെ യോഗ്യത, യഥാർത്ഥ വിജയനിരക്ക് (Success Rate) എന്നിവ പൊതുജനങ്ങൾക്കായി വെളിപ്പെടുത്താൻ സെന്ററുകൾ ബാധ്യസ്ഥരായിരിക്കും.




