അതികഠിനമായ മഴയും വെള്ളപ്പൊക്കവുഠ കാരണം കുട്ടികൾക്ക് അവധി ആണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളോട്

  1. വെള്ളത്തിൽ ഇറങ്ങരുത് കളിക്കാനും ഫോട്ടോ എടുക്കാനും ആറിലും കനാലിലും ചാലിലും ഇറങ്ങരുത്. വെള്ളത്തിന്റെ ഒഴുക്കും കറണ്ട് കമ്പികളും അപകടമാണ്.
  2. വീട്ടിൽ സുരക്ഷിതമായി ഇരിക്കുക- മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിക്കുന്നുണ്ടോ, ചുമര് നനഞ്ഞിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
  3. ഇലക്ട്രിക് ഉപകരണങ്ങൾ
    നനഞ്ഞ കൈകൊണ്ട് സ്വിച്ച് തൊടരുത്. വെള്ളം കയറിയ വീട്ടിൽ കറണ്ട് ഓഫ് ചെയ്തിടുക.

4.പഠനം തുടരാം
അവധിയാണെങ്കിലും 1-2 മണിക്കൂർ വായന/ online class ഉണ്ടെങ്കിൽ അത് ചെയ്യാം. ബോറടിക്കാതെ വീട്ടിൽ കഥപുസ്തകം വായിക്കാം.

രക്ഷിതാക്കളോട്

  1. ഭക്ഷണവും കുടിവെള്ളവും
    തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിപ്പിക്കുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണം ഒഴിവാക്കുക. ORS വീട്ടിൽ കരുതുക.
  2. ആരോഗ്യം
    പനി, ചർദ്ദി, വയറിളക്കം, തൊലി രോഗം എന്നിവ വരാതെ നോക്കണം. കുട്ടികൾക്ക് നനഞ്ഞ വസ്ത്രം മാറ്റി കൊടുക്കുക.
    2 പ്രധാന രേഖകൾ സർട്ടിഫിക്കറ്റുകൾ, മരുന്നുകൾ, ഫോൺ, ചാർജർ, ടോർച്ച്, പണം എന്നിവ waterproof bag-ൽ സൂക്ഷിക്കുക.
    3.വാർത്തകൾ ശ്രദ്ധിക്കുക കളക്ടറുടെ, തദ്ദേശ സ്ഥാപനത്തിന്റെ, സ്കൂളിന്റെ official നിർദേശങ്ങൾ മാത്രം പിന്തുടരുക.
    4 എമർജൻസി നമ്പറുകൾ – 112, 1077 – District Disaster Control Room, 108 – Ambulance എന്നിവ സേവ് ചെയ്തിടുക.
    5 ക്യാമ്പിലേക്ക് മാറേണ്ടി വന്നാൽ സ്കൂൾ അധികൃതരും health team-ഉം പറയുന്ന നിർദേശം കൃത്യമായി പാലിക്കുക.

അവധി സുരക്ഷയുടെ ഭാഗമാണ്. കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടാതിരിക്കുക.
DDE
മലപ്പുറം

Leave a Reply

Your email address will not be published. Required fields are marked *