അനീതിക്കും അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ‘യുവഭേരി’️

മഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനീതി, അഴിമതി, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ രാഷ്ട്രീയ യുവജനതാദൾ (RYJD) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യുവഭേരി’ സംഘടിപ്പിച്ചു. മഞ്ചേരി സീതി ഹാജി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ RYJD ജില്ലാ സെക്രട്ടറി ബഷീർ പുളിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. RJD സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ യുവഭേരി ഉദ്ഘാടനം ചെയ്തു.

RJD ജില്ലാ പ്രസിഡന്റ് അഡ്വ. എം. ജനാർദ്ദനൻ, അലി പുല്ലിത്തൊടി, എം. സിദ്ദാർത്ഥൻ, ഹംസ എടവണ്ണ, വള്ളിൽ മുഹമ്മദ് കുട്ടി, ഫസലുൽ ഹഖ്, കെ.സി. സൈതലവി മമ്പുറം, എഞ്ചിനീയർ മൊയ്തീൻ കുട്ടി, വേണു അഴിഞ്ഞിലം, സി. ശിഹാബുദ്ധീൻ, മുക്താർ നിഹാസ്, തട്ടയിൽ മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.

NP മോഹൻ രാജ് സ്വാഗതവും അഡ്വ. കെ.ഇ. ജലീൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *