മലപ്പുറം: ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനെത്തുടർന്ന് മുസ്ലിം ലീഗിൽ നിന്ന് നാല് നേതാക്കളെ സസ്പെൻഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈർ ഇളയോടത്ത്, പാറയിൽ ബഷീർ, പാറമ്മൽ നാസർ, ടി. സൈത് എന്നിവർക്കെതിരെയാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് മൺസൂൺ ക്യാമ്പ് അലങ്കോലപ്പെടുത്തിയ സംഭവത്തിലാണ് പാർട്ടി നടപടി. പരിപാടി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി, ഗുരുതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നാലുപേരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
‘ഗുരുതരമായ അച്ചടക്ക ലംഘനം’; മുസ്ലിം ലീഗിൽ നിന്ന് നാലുപേർക്ക് സസ്പെൻഷൻ



