അന്തരിച്ച കോൺഗ്രസ് നേതാക്കളുടെ അനുസ്മരണ സമ്മേളനം ചാലക്കുടിയിൽ നടത്തി

​ചാലക്കുടി: അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.വി. നളൻ, എം.എ. ദേവസി, പനമ്പിള്ളി രാഘവമേനോൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ചാലക്കുടി പനമ്പിള്ളി സെന്ററിൽ നടത്തി.​ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി. ഡേവിസ്, നഗരസഭാധ്യക്ഷ ആലീസ് ഷിബു, ​ജില്ലാ പഞ്ചായത്ത് അംഗം ഡാർലി പോൾസൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എബി ജോർജ്ജ്, പി.കെ. ജേക്കബ്, ജെയിംസ് പോൾ, മേരി നളൻ, ഡെൽജിത്ത്, ടി.എ. ആന്റണി എന്നിവരും ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ഒ.എസ്. ചന്ദ്രൻ, പി.വി. വേണു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *