ശബ്ദസാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്ത് സൗണ്ട് സർവീസ് അസോസിയേഷൻ

ചാലക്കുടി: സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടി മേഖലയുടെ പ്രതിമാസ പൊതുയോഗം കുഴൂർ വ്യാപാരഭവൻ ഹാളിൽ സംഘടനയുടെ രക്ഷാധികാരി ബിജു രാഗം ഉദ്ഘാടനം ചെയ്തു.​വൈസ് പ്രസിഡന്റ് വിജയൻ എക്കോ അധ്യക്ഷത വഹിച്ച സെക്രട്ടറി പ്രിൻസ് ജോർജ് റിപ്പോർട്ടും, ട്രഷറർ ബൈജു എം. കെ. വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷിജു പാറപ്പുറം സ്വാഗതവും അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.​തുടർന്ന്, പ്രശസ്ത സൗണ്ട് എഞ്ചിനീയർ ശശാങ്കൻ എടത്തുരുത്തിയുടെ നേതൃത്വത്തിൽ ‘ആധുനിക ശബ്ദസംവിധാനങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *