ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ തൃശ്ശൂർ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്., ടി.സി.എം.സി പെർമനന്റ് രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. 62 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 16-ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന https://forms.gle/XmiMWQZS3LAUAece8 ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ജനനതീയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. പരീക്ഷ/ ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. പരീക്ഷയിലോ ഇന്റർവ്യൂവിലോ പങ്കെടുക്കാൻ എത്തുന്ന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയും ഒപ്പം കരുതേണ്ടതാണ്. ഫോൺ- 0487 2325824 . വെബ്സൈറ്റ്- www.arogyakeralam.gov.in.
Related Posts
കഴുകേണ്ട വാക്കുകൾ!
Share this… Facebook Pinterest Twitter Linkedin Whatsapp

രാഷ്ട്രീയ പ്രവർത്തനത്തിന് കരുത്തായി കുടുംബം; ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം നാളെ
തൃശൂർ: രാഷ്ട്രീയ പ്രവർത്തനം കേവലം ഒരു വ്യക്തിയുടെ മാത്രം ഇടപെടലല്ലെന്നും അതിനു പിന്നിൽ കുടുംബത്തിന്റെ പിന്തുണയും ത്യാഗവും നിർണായകമാണെന്ന തിരിച്ചറിവോടെ ആം ആദ്മി പാർട്ടി തൃശൂർ ജില്ലാ…
രാമായണമാസം, കർക്കിടകം 3
Share this… Facebook Pinterest Twitter Linkedin Whatsapp

