ആറ്റൂർ സന്തോഷ് കുമാറിന് ‘സക്സസ് കേരള കർമ്മശക്തി അവാർഡ് 2026’

​തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ഇൻവിസിബിൾ ബുക്കായ (Invisible Book) ‘അക്ഷരമില്ലാ ലോകം ഒരു വൈറസ് അപാരത’ എന്ന കൃതിയുടെ രചയിതാവ് ആറ്റൂർ സന്തോഷ് കുമാറിന് 2026-ലെ ‘സക്സസ് കേരള കർമ്മശക്തി അവാർഡ്’ ലഭിച്ചു. പുറനാട്ടുകര സ്വദേശിയാണ് അദ്ദേഹം.
​ആഗസ്റ്റ് 5 ബുധനാഴ്ച തിരുവനന്തപുരം ഹോട്ടൽ ഡി മോറയിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ആദരസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അനുഗ്രഹപ്രഭാഷണം നിർവ്വഹിച്ചു.
​അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ., മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ, ചലച്ചിത്ര താരങ്ങളായ സോണിയ മൽഹാർ, മെർഷീന നീനു തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *