
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടികയറി. കത്തീഡ്രൽ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.
ചടങ്ങിൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ എന്നിവരും; കൈക്കാരന്മാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് എന്നിവരും സന്നിഹിതരായിരുന്നു.
തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു എബ്രഹാം, അഡ്വ. ഹോബി ജോളി, ഡേവിസ് ചക്കാലക്കല്‍, ജെയ്സണ്‍ പൊന്തോക്കന്, കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവരും കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



