ഉത്രാളിക്കാവ്: പ്രസിദ്ധമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പതിനഞ്ചാമത് ദേവിഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭാഗവതപ്രിയൻ പെരുമ്പാവൂർ സി. ജെ. ആർ. പിള്ളയാണ് യജ്ഞാചാര്യൻ.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ (മണികണ്ഠൻ) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. എസ്. മായാദാസിനെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആദരിച്ചു. തുടർന്ന് ഷാജി വരവൂരിന്റെ ആദ്ധ്യാത്മിക പ്രഭാഷണവും ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ. പി. അജയൻ,
തിരുവില്വാമല ഗ്രൂപ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ. എൻ. ദീപേഷ്,
കേളത്ത് പാർവതി വലിയമ്മ (ക്ഷേത്രം ഊരാളൻ)
വി. സുരേഷ് കുമാർ (പൂരം ചീഫ് കോ-ഓർഡിനേറ്റർ)
കെ. കൃഷ്‌ണകുമാർ (ഉപദേശക സമിതി സെക്രട്ടറി)
പി. വി. ഹരികൃഷ്ണൻ (ദേവസ്വം ഓഫീസർ), വിവിധ ദേശക്കമ്മറ്റി ഭാരവാഹികളായ
സി. എ. ശങ്കരൻകുട്ടി, പി. എൻ. വൈശാഖ്, സി. ജയേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഉത്രാളിക്കാവിൽ പതിനഞ്ചാമത് ദേവിഭാഗവത നവാഹയജ്ഞത്തിന് ഭക്തിനിർഭരമായ തുടക്കം



