വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.കോം (ഫിനാൻസ്), എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ പൊതുവിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അതത് വിഷയങ്ങളിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഇ-ഗ്രാന്റ്സ് ആനുകൂല്യങ്ങൾക്ക് അർഹതയുള്ള വിദ്യാർത്ഥികൾക്ക് പൂർണ്ണ ഫീസ് സൗജന്യം ലഭിക്കും. താത്പര്യമുള്ളവർ പ്രവേശനത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ടെത്തണം. ഫോൺ- 8547005042.

Leave a Reply

Your email address will not be published. Required fields are marked *