ആളൂർ പോലീസ് വാഹന അപകടം: ജുവിൻ രാജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം കൈമാറി

​ആളൂർ: ആളൂരിൽ പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട പീണിക്കപ്പറമ്പിൽ ജുവിൻ രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപ കൈമാറി. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ തുക കൈമാറുന്ന ചടങ്ങിന് നേതൃത്വം നൽകി.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തയ്യിൽ അനന്തകൃഷ്ണന് അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി സർക്കാരിൽ സമർപ്പിക്കേണ്ട തുടർനടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.
​അപകടത്തിന് കാരണക്കാരനായ ജീപ്പ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
​ജുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ, ചാലക്കുടി തഹസിൽദാർ കെ.എ. ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ടി.വി. ആന്റണി, വില്ലേജ് ഓഫീസർ ടി.ആർ. രജീഷ്, വി.എൻ. മനോജ്, ബാബു തോമസ്, മിനി മോഹൻദാസ്, നൈജു ജോസഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *