കഠിനാധ്വാനത്തിന്റെ വിജയം; ഐഐടി മദ്രാസില്‍ നിന്ന് പിഎച്ച്ഡി നേടി കാതറിന്‍ തോമസ്!

ഇരിങ്ങാലക്കുട : കഠിനശ്രമവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിക്കുകയാണ് കാതറിൻ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിൽ നിന്നും കാതറിൻ തോമസ് വിജയകരമായി പിഎച്ച്ഡി കരസ്ഥമാക്കിയിരിക്കുന്നു.
​ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന് കീഴിലുള്ള ‘ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ’ വിഭാഗത്തിലാണ് കാതറിൻ ഗവേഷണം പൂർത്തിയാക്കിയത്. പ്രശസ്ത ഗവേഷകനും പ്രൊഫസറുമായ ഡോ. ബോബി ജോർജിന്റെ കൃത്യമായ മാർഗനിർദേശമാണ് ഈ നേട്ടത്തിന് പിന്നിൽ.

​ഒരു വലിയ വിജയത്തിന് പിന്നിൽ എപ്പോഴും സ്നേഹത്തോടെയും കരുതലോടെയും കൂടെനിൽക്കുന്ന ഒരു കുടുംബമുണ്ടാകും.​ ഭർത്താവ്
ജോസ് പി. ദമസ് (ഇന്റൽ പ്രൈവറ്റ് ലിമിറ്റഡിൽ സിസ്റ്റം ആൻഡ് ഹാർഡ്‌വെയർ എനാബ്ലിംഗ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്നു). ന്റേയും
മാതാപിതാക്കളായ എ.ജെ. തോമസിന്റെയും പി. ജീന ചെറിയാന്റേയും
​സഹോദരൻ ജോയൽ തോമസിന്റെയും പ്രോത്സാഹനം ഈ വിജയലബ്ദിയിൽ പ്രാധാന്യം അർഹിക്കുന്നു.

​”വിജയം എന്നത് ഒറ്റയ്ക്കുള്ള യാത്രയല്ല, മറിച്ച് പ്രിയപ്പെട്ടവരുടെ പ്രോത്സാഹനവും നമ്മുടെ അചഞ്ചലമായ പ്രയത്നവും ചേരുന്നതാണ്.”
​ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും വലിയൊരു പ്രചോദനമാണ് കാതറിൻ തോമസിന്റെ ഈ നേട്ടം. അക്കാദമിക് രംഗത്ത് പുതിയ ചരിത്രങ്ങൾ കുറിക്കാൻ കാതറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു!
​അഭിമാന നിമിഷത്തിൽ കാതറിൻ തോമസിനും കുടുംബത്തിനും കേരളടൈംസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

ന്യൂസ് ഡെസ്ക് കേരളടൈംസ് ഡെയിലി.

Leave a Reply

Your email address will not be published. Required fields are marked *