കായിക ലോകത്തെ ആവേശത്തിലാഴ്ത്തി മെസ്സിപ്പടയ്ക്ക് വീണ്ടും വിജയം.

ഇതിഹാസ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച് കൊളംബിയ ലോകകപ്പ് നോക്കൗട്ടിൽ പ്രവേശിച്ചു. മൈതാനങ്ങളിൽ വീണ്ടും മെസ്സി മാജിക്. ജോർദാനെതിരായ ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. മത്സരത്തിൽ അർജന്റീനയ്ക്കായി ഇതിഹാസ താരം ലയണൽ മെസ്സി വീണ്ടും വലകുലുക്കി. പ്രതിരോധ മതിലിനടിയിലൂടെ പായിച്ച മനോഹരമായ ഒരു ഫ്രീകിക്ക് ഗ്രൗണ്ടർ ഗോളാക്കിക്കൊണ്ടായിരുന്നു മെസ്സിയുടെ ഈ തകർപ്പൻ പ്രകടനം. ഈ വിജയത്തോടെ അർജന്റീന തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്.മറ്റൊരു മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് കെ-യിൽ ഒന്നാമന്മാരായി നോക്കൗട്ടിലേക്ക് മുന്നേറി. കൊളംബിയ ഒന്നാം സ്ഥാനക്കാരായപ്പോൾ, അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് പോർച്ചുഗലിന്റെ നോക്കൗട്ട് പ്രവേശം. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ ഏഴ് പോയിന്റുകളാണ് കൊളംബിയ സ്വന്തമാക്കിയത്.​മത്സരത്തിലുടനീളം കടുത്ത ആക്രമണ ശൈലിയാണ് കൊളംബിയ പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ ഏറെ മുന്നിട്ടുനിന്നു. കൊളംബിയ ആറ് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോൾ പോർച്ചുഗലിന് രണ്ട് ഷോട്ടുകൾ മാത്രമാണ് പായിക്കാനായത്. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ കൊളംബിയ വലകുലുക്കിയെങ്കിലും റഫറി അത് ഗോൾ ആയി അനുവദിച്ചില്ല. എങ്കിലും, ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് കൊളംബിയയും, രണ്ടാം സ്ഥാനക്കാരായി പോർച്ചുഗലും പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *