സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനം, മനുഷ്യസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നൽകുന്നത്. ധന്യൻ തിയോഫിനച്ചന്റെ ജീവിതവും സേവനസന്ദേശങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സേവനപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഘടന നേതൃത്വം നൽകും.
രൂപീകരണ യോഗത്തിൽ സംഘടനയുടെ പേര്, അഡ്-ഹോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പ്, പ്രവർത്തനരേഖ, ഭാവി പദ്ധതികൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും തിയോഫിനച്ചന്റെ അനുയായികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും.
സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് താൽപര്യമുള്ള എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ജോണി കൗൺസിലർ
ഷൈബി ജോസഫ്, കൗൺസിലർ
പ്രഷീല ബാബു, പഞ്ചായത്ത് മെമ്പർ,
ജോൺസൺ വാളൂർ, KRLCC


