പുതുക്കാട് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്ക്

​പുതുക്കാട്: ദേശീയപാത പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി മേലേതിൽ വീട്ടിൽ റിജാസ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി മുത്താട്ടുപറമ്പിൽ രാമചന്ദ്രന്റെ മകൾ ശ്രീഷ്മയ്ക്ക് (21) ആണ് പരിക്കേറ്റത്.
​ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് സിഗ്നലിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ, പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സിഗ്നലിൽ നിർത്തിയിട്ടിരുന്ന മറ്റു മൂന്ന് കാറുകളിലും ഇടിച്ചു.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജാസിനെ ഉടൻ തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ശ്രീഷ്മയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *