ഗവ. ഐ.ടി.ഐ. എറിയാടിൽ എസ്.ടി. വിഭാഗത്തിന് സ്പോട്ട് അഡ്മിഷൻ

എറിയാട് ഗവ. ഐ.ടി.ഐയിൽ 2026-ലെ പ്രവേശനത്തിന്റെ ഭാഗമായി ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ (2 വർഷം), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് (ഒരു വർഷം) എന്നീ ട്രേഡുകളിൽ നിലവിലുള്ള എസ്.ടി. വിഭാഗം ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 30 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കുക. അപേക്ഷ സ്വീകരിച്ച് അന്നേ ദിവസം തന്നെ പ്രവേശനം നൽകും. അപേക്ഷാ ഫീസ് 100 രൂപയാണ്. പ്രവേശനം ആഗ്രഹിക്കുന്ന എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഐ.ടി.ഐ. ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. ഫോൺ- 0480 2804320.

Leave a Reply

Your email address will not be published. Required fields are marked *