ചാലക്കുടി: ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വത്തിന്റെയും പൊതുസേവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവക സേവനദിനം ആചരിച്ചു.
ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വബോധവും സ്വയംസേവനത്തിന്റെ മാതൃകയും ഓർമിപ്പിച്ചുകൊണ്ട് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വൈദികർ, കേന്ദ്രസമിതി, ഏകോപന സമിതി ഭാരവാഹികൾ, കുടുംബയൂണിറ്റ്-സംഘടന ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ പങ്കാളികളായി. ദൈവാലയവും പരിസരവും ശുചീകരിച്ചു.
ചാലക്കുടി നഗരസഭയുടെ ‘കൈയോട് കൈ’ — മാലിന്യരഹിത കേരളത്തിനായി പദ്ധതിയുമായി സഹകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. ഗാന്ധിജയന്തി ഒരു അനുസ്മരണദിനം മാത്രമല്ലെന്നും ശുചിത്വവും സാമൂഹിക ഉത്തരവാദിത്തവും ജീവിതത്തിന്റെ ഭാഗമാക്കാനുള്ള അവസരമാണെന്നും പ്രവർത്തനത്തിലൂടെ സന്ദേശം നൽകി.
പരിസ്ഥിതി സംരക്ഷണത്തിന്റെയും ടൂറിസത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബുവും വികാരി ബഹുമാനപ്പെട്ട വർഗീസ് പാത്താടനച്ചനും സന്ദേശം നൽകി.
പൊതുസ്ഥലങ്ങളുടെ ശുചിത്വം സംരക്ഷിക്കുന്നതിലും പ്രകൃതിയെ പരിപാലിക്കുന്നതിലും ഓരോ വ്യക്തിയുടെയും പങ്കാളിത്തം അനിവാര്യമാണെന്ന ഗാന്ധിയൻ ആശയം പ്രാവർത്തികമാക്കുന്നതായിരുന്നു സേവനദിനം.
ഗാന്ധിസ്മരണയിൽ സേവനദിനം; ശുചിത്വ സന്ദേശവുമായി ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവകഗാന്ധിസ്മരണയിൽ സേവനദിനംശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉയർത്തിപ്പിടിച്ച് സെന്റ് മേരീസ് ഫൊറോന





