ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ ഭാരതപ്പുഴയിലെ മണൽതിട്ടകൾ നീക്കം ചെയ്യണം: ട്രയാങ്കിൾ.

കോട്ടക്കൽ: ജില്ലയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ ഭാരതപ്പുഴയിലെ ചമ്രവട്ടം ഉൾപ്പെടെയുള്ള പ്രദേശത്തെ മണൽതിട്ടകൾ നീക്കം ചെയ്യണമെന്ന് ട്രയാങ്കിൾ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കരിങ്കൾ കോറികളെയും ഇടനിലക്കാരെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതുകൊണ്ടാണ് മണൽ മാറ്റാൻ സർക്കാർ തയ്യാറാകത്തതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രോഗികളെ ചികിത്സിച്ച ശേഷം അമിത തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ സർക്കാർ നിലക്കുനിർത്തണം.ഐ സി യു വിൽ കിടക്കുന്ന രോഗികളുടെ വിവരം കൂട്ടിരിപ്പുകാർക്ക് അപ്പപ്പോൾ അറിയാൻ ആശുപത്രികൾ സംവിധാനം ഒരുക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ കെ.കെ നാസർ ഉദ്ഘാടനം ചെയ്തു. സെമിനാർ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജില്ലാ കോഡിനേറ്റർ കെ പി ഒ റഹുമത്തുല്ല അധ്യക്ഷതവഹിച്ചു. ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി, സാഹിത്യകാരൻ കെ.വി അനിൽകുമാർ, ജനറൽ സെക്രട്ടറി കല്ലറ മോഹൻ ദാസ്, സി.കെ ഗഫൂർ, പി.എം കെ ബാബ, റഷീദ് വട്ടപ്പറമ്പിൽ, റിഫാ ഷെലീസ്, പി.പി.എ ബാവ, ബി.സുരേഷ്എ കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *