ട്വന്റി 20 പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ പാർട്ടി വിട്ടു.

കൊച്ചി: സംവിധായകനും മുൻ എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടാണ് അഖിൽ മാരാർ പാർട്ടി വിട്ടത്.
രാജിക്ക് പിന്നാലെ പ്രതികരിച്ച അഖിൽ മാരാർ, ട്വന്റി 20യിൽ ചേർന്നപ്പോൾ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഉറപ്പ് നൽകിയിരുന്നുവെന്ന് ആരോപിച്ചു. പിന്നീട് കോൺഗ്രസ് വിട്ട് രശ്മി പാർട്ടിയിലെത്തിയതോടെ ആ സീറ്റ് അവർക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതിൽ നിന്ന് ബുദ്ധിപരമായി ഒഴിവാക്കിയെന്നും അഖിൽ മാരാർ ആരോപിച്ചു. പാർട്ടി നേതൃത്വത്തിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ഇതാണ് രാജിയിലേക്ക് നയിച്ചതെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *