തൃശൂർ: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കും നേരെ നടന്ന പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി തൃശൂർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ സെൻട്രൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി വി. എ. ഷംസുദ്ധീൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യവും ധാർമിക മൂല്യങ്ങളും കാറ്റിൽപ്പറത്തുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മോദി സർക്കാർ എത്രയും വേഗം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഐഎൻടിയുസി തൃശൂർ റീജിയണൽ പ്രസിഡന്റ് നളിനാക്ഷൻ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും സംഘടനാ നേതാക്കളുമായ വിജയൻ പുളിങ്കുഴി, മോഹൻ നടോടി, ജോയ്സി ജോസ്, ഫിലോമിന ജോൺസൺ, ഉമാ ബാലകൃഷ്ണൻ, വിനീത് പി. വി., എം. എസ്. ഷാനവാസ്, എൽജോ കല്ലുവീട്ടിൽ, ഹുസൈൻ എസ് എന്നിവർ പ്രസംഗിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേട്: ഐഎൻടിയുസി തൃശൂർ റീജിയണൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ; മോദി സർക്കാർ രാജിവെക്കണം



