വൈക്കം: ദുരൂഹ സാഹചര്യത്തിൽ മരിച്ച ജൈവകർഷകൻ മക്കൻ ചെല്ലപ്പന്റെ മരണത്തെ തുടർന്നുണ്ടായ കുടുംബപ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി വൈക്കം എം.എൽ.എ. കെ. ബിനി മോൻ പറഞ്ഞു.
തലയാഴം ശ്രീഗുരുദേവ പ്രാർത്ഥനാലയം ഹാളിൽ നടന്ന ജൈവകർഷക സമിതി കോട്ടയം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മികച്ച ജൈവകർഷകരായി തിരഞ്ഞെടുക്കപ്പെട്ട മോളി പോൾ, മാത്യു കെ.കെ., രാമചന്ദ്രൻ പി.ടി. എന്നിവരെ ജൈവകർഷക സമിതി കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു.
അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. കബീർ ഷാ മക്കൻ ചെല്ലപ്പൻ അനുസ്മരണം നടത്തി.
കാർഷിക വിഷയങ്ങളെ അധികരിച്ച് ജോയി പോത്തനാമല, ബി. സതീശ് കുമാർ, അനിൽ ഇടക്കര എന്നിവർ ക്ലാസെടുത്തു. ബി. മുരളീധരൻ, ഇ.സി. വർക്കി, പി.ഡി. രവീന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
എൻ.കെ. രാജു സ്വാഗതവും കെ.കെ. വിജയൻ നന്ദിയും പറഞ്ഞു.
ന്യൂസ്ഡെസ്‌ക് കേരളടൈംസ്




