പിതൃസ്മരണയിൽ വിശ്വാസികൾ അനുഷ്ഠിക്കുന്ന കർക്കടകവാവ് ബലിതർപ്പണം ഇന്ന്.

പൂർവികരുടെ ഓർമ പുതുക്കി ജീവിതത്തിന് ഊർജ്ജം തേടുക എന്ന സങ്കൽപ്പത്തിൽ, ഭക്തർ വ്രതശുദ്ധിയോടെ ബലിയിടൽ നടത്തുന്നു. സംസ്ഥാനത്തെ പ്രധാന സ്നാനഘട്ടങ്ങളിൽ ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഇത്തവണത്തെ അമാവാസി തിഥി പുലർച്ചെ 1.55-ന് ആരംഭിച്ച് തൊട്ടടുത്ത ദിവസം പുലർച്ചെ 2.30 വരെ നീണ്ടുനിൽക്കും. ദേവസ്വം ബോർഡിന്റെ പ്രധാന കേന്ദ്രങ്ങളിൽ പുലർച്ചെ 2.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയാണ് ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്.
​ആലുവ മണപ്പുറം, വർക്കല പാപനാശം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടൽത്തീരം, അരുവിപ്പുറം, വയനാട് തിരുനെല്ലി പാപനാശിനി, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം, ചാവക്കാട് പഞ്ചവടി, പാഴൂർ പെരുംതൃക്കോവിൽ തുടങ്ങി സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് കേരളടൈംസ്.

Leave a Reply

Your email address will not be published. Required fields are marked *