തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാല്‍ കേരളത്തിലും അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്നുമുതല്‍ 23വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ സാധാരണയേക്കാള്‍ രണ്ട് ദിവസം വൈകി ഇന്ന് പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ നിന്ന് പിൻവാങ്ങിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നഗര കാഴ്ചകൾ അറിയുക
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴി ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്തംബർ 21ന് മദ്ധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യൂനമർദ്ദമായും സെപ്തംബർ 22ന് മദ്ധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അതിതീവ്ര ന്യൂനമർദ്ദമായും ശക്തിപ്രാപിക്കാൻ സാദ്ധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
മണ്‍സൂണ്‍ പിൻവാങ്ങുന്നു പിന്നാലെ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ ശക്തമാകും, 23 വരെ ജാഗ്രത.




