വെള്ളാങ്കല്ലൂർ . കോണത്തുകുന്ന് കിഴക്കുംമുറി 555 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് തങ്കമണി സുബ്രഹ്മണ്യൻ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. അനുസ്മരണ സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് ശശി കോട്ടോളി അധ്യക്ഷതവഹിച്ചു.വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി മുൻ നിർവാഹ സമിതി അംഗവും പ്രശസ്ത നാടക കലാകാരനുമായ പുല്ലൂർ സജു ചന്ദ്രൻ സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മിനി രാജൻ, പി വി ശ്രീനിവാസൻ , എം.കെ. ബാബു, വിശ്വഭരൻ കാട്ടകത്ത്, രേഖ ബാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങളും നടവരമ്പ് റിഥം ആർട്സിന്റെ കള്ളൻ കലിപ്പിലാണ് എന്ന നാടകവും അരങ്ങേറി.
മഹാത്മ അയ്യങ്കാളിയുടെ 163ാംജയന്തി ആഘോഷിച്ചു.




