മഹീന്ദ്ര XEV 9e Cineluxe Edition. എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന് പുതിയ ‘സാറ്റിന്‍ ഡെസേര്‍ട്ട് മിസ്റ്റ്’ നിറം; വിലയിൽ മാറ്റമില്ല

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലെ പ്രീമിയം മോഡലായ മഹീന്ദ്ര XEV 9e Cineluxe Edition-ന് പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷൻ അവതരിപ്പിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ‘സാറ്റിൻ ഡെസേർട്ട് മിസ്റ്റ്’ എന്ന പുതിയ നിറമാണ് സിനിലക്സ് എഡിഷനിലേക്ക് ചേർത്തിരിക്കുന്നത്.

2026 മാർച്ചിൽ അവതരിപ്പിച്ച സിനിലക്സ് എഡിഷനിൽ നേരത്തേയുണ്ടായിരുന്ന സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് നിറങ്ങൾക്കൊപ്പം ഇപ്പോൾ ഈ പുതിയ ഷേഡും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. പുതിയ കളർ ഓപ്ഷൻ എത്തിയിട്ടും വാഹനത്തിന്റെ എക്സ്-ഷോറൂം വില 29.35 ലക്ഷം രൂപയായി തുടരും.

സാങ്കേതിക സവിശേഷതകളിൽ മാറ്റമൊന്നുമില്ല. 79 കിലോവാട്ട്-അവർ ലിഥിയം-അയൺ ബാറ്ററി പായ്ക്കും, പൂർണ ഫീച്ചറുകളുള്ള Pack Three ട്രിമ്മിലും മാത്രമാണ് സിനിലക്സ് എഡിഷൻ ലഭ്യമാകുന്നത്.

വാഹനത്തിന് കരുത്തേകുന്നത് 286 ബി.എച്ച്.പി. പരമാവധി പവറും 380 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന റിയർ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ്. വെറും 7.45 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള പ്രകടനശേഷിയും ഈ ഇലക്ട്രിക് എസ്‌യുവിക്കുണ്ട്.

അതേസമയം, സിനിലക്സ് എഡിഷനോടൊപ്പം സ്റ്റാൻഡേർഡായി ലഭ്യമാക്കുന്ന ചാർജറിന്റെ വിശദാംശങ്ങൾ മഹീന്ദ്ര ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

പുതിയ നിറത്തിന്റെ വരവിലൂടെ, സ്റ്റൈലിലും പ്രീമിയം ഫിനിഷിലും കൂടുതൽ ആകർഷകമായി വിപണിയിൽ ശ്രദ്ധനേടാനാണ് മഹീന്ദ്രയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *