കൊടുങ്ങല്ലൂർ: മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ സെക്രട്ടറിയും രാജ്യസഭാ സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനുമായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി പൂവ്വപ്പിള്ളി ഗോപിനാഥ് (96) അന്തരിച്ചു. മുൻ കേന്ദ്രമന്ത്രിമാരായിരുന്ന മാർഗരറ്റ് ആൽവ, വയലറ്റ് ആൽവ എന്നിവരുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതരായ ചാണയിൽ മാധവമേനോന്റെയും പൂവ്വപ്പിള്ളി ദേവകിയമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ കാരിക്കത്ത് ശോഭന.
മക്കൾ: ജയന്ത് ഗോപിനാഥ്, അഡ്വ. പാർവതി പുഷ്‌കർ.
മരുമക്കൾ: പരേതനായ അഡ്വ. പുഷ്‌കർ, പ്രസീദ മേനോൻ.
ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ശൃംഗപുരം ബൈപ്പാസിന് പടിഞ്ഞാറുവശത്തുള്ള വീട്ടുവളപ്പിൽ നടക്കും.
മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ മുൻ സെക്രട്ടറി പൂവ്വപ്പിള്ളി ഗോപിനാഥ് അന്തരിച്ചു




