കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. “റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് (സതേൺ റീജിയൺ)” എന്ന പ്രോജക്റ്റിൽ കൺസൾട്ടന്റ് (ടെക്നിക്കൽ) തസ്തികയിലാണ് ഒഴിവുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14-ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള കെ.എഫ്.ആർ.ഐയുടെ ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകണം. വെബ്സൈറ്റ്- www.kfri.res.in. ഫോൺ- 0487-2690100.
കെ.എഫ്.ആർ.ഐയിൽ കൺസൾട്ടന്റ് ഒഴിവ്; ജൂലൈ 14-ന് ഇൻ്റർവ്യൂ





