​വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് പ്രൗഢമായ തുടക്കം. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.
​തിരുനാൾ പ്രോഗ്രാം വിവരങ്ങൾ:
​ജൂലൈ 27 വരെ (എല്ലാ ദിവസവും):
​വൈകീട്ട് 5.30-ന്: ദിവ്യബലി, വചനസന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം.
​നവനാള്‍ ദിനങ്ങളില്‍ നൊവേനയ്ക്ക് ശേഷം നേര്‍ച്ചക്കഞ്ഞിയും വിതരണം ചെയ്യും.
​ജൂലൈ 26 (ഞായർ):
​രാവിലെ 6.15-ന്: ദിവ്യബലി.
​പ്രധാന തിരുനാള്‍ ദിനം: ജൂലൈ 28
​തിരുനാള്‍ ദിനമായ ജൂലൈ 28-ന് രാവിലെ 6.15, 8.00, 10.30, വൈകീട്ട് 5.00 എന്നീ സമയങ്ങളില്‍ ദിവ്യബലി ഉണ്ടായിരിക്കും.
​ആഘോഷമായ തിരുനാള്‍ ദിവ്യബലി (രാവിലെ 10.30):
​വരന്തരപ്പിള്ളി സെന്റ് പയസ് ടെന്‍ത് യോഗാര്‍ഥി ഭവനം റെക്ടര്‍ ഫാ. ലിന്‍സ്റ്റന്‍ ഒലക്കേങ്കില്‍ CMI മുഖ്യകാര്‍മികത്വം വഹിക്കും.
​കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വചനസന്ദേശം നല്‍കും.
​ഭക്തജനങ്ങള്‍ക്കുള്ള പ്രത്യേക സൗകര്യങ്ങള്‍
​പ്രത്യേക ശുശ്രൂഷകൾ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ അടിമ വയ്ക്കൽ, കുഞ്ഞുങ്ങളുടെ ചോറൂണ്, ‘അമ്മത്തൊട്ടില്‍’ സമര്‍പ്പണം എന്നിവയ്ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
​നേര്‍ച്ചയൂട്ട്: തിരുനാള്‍ ദിനത്തില്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് 5.00 വരെ തടസ്സമില്ലാതെ നേര്‍ച്ചയൂട്ട് നടക്കും.
​മറ്റു വഴിപാടുകൾ: വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് മാല ചാര്‍ത്തുന്നതിനും വിശുദ്ധ തൈലം വാങ്ങുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
​സംഘാടനം
​തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി വികാരി ഫാ. ടിന്റോ കൊടിയന്‍, കൈക്കാരന്മാരായ ബേബി അഗസ്റ്റിന്‍ തണ്ട്യേക്കല്‍, ടി.കെ. ജോസഫ് തൊടുപറമ്പില്‍, കെ.കെ. സജി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ആന്റണി പള്ളിപ്പാട്ട്, ജോയിന്റ് കണ്‍വീനര്‍മാരായ ജിക്‌സോ ലോനപ്പന്‍ കോരേത്ത്, പോള്‍ ലോനപ്പന്‍ മരത്തംമ്പിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ജെ. ജോണ്‍സണ്‍ കോക്കാട്ട്, മേജോ തൊടുപറമ്പില്‍, ജോബി കോക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *