വിഹാഹം കഴിഞ്ഞ് പത്താം നാൾ നവവരന് ദാരുണാന്ത്യം; ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു.

മലപ്പുറം : ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലപ്പുറം വേങ്ങര സ്വദേശി എ കെ മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്‍റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇര്‍ഫാനെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കൊളംബോയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *