തൃശ്ശൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ വ്യാപാരി നേതാവ് ബിന്നി ഇമ്മട്ടിയുടെ അനുസ്മരണ ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. സമിതി ജില്ലാ കമ്മിറ്റി ഓഫീസിലെ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളിൽ ബിന്നി ഇമ്മട്ടി നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
സമിതി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് നസീർ പി.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു സജി ആമുഖ പ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലയിലെ വ്യാപാരികളുടെ ശക്തമായ ശബ്ദമായി സംഘടന നിലകൊള്ളുന്നതിന്റെ പശ്ചാത്തലത്തിൽ, വരും നാളുകളിലും വ്യാപാരി ക്ഷേമത്തിനായി ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.
സമിതി ജില്ലാ ഭാരവാഹികളായ സുകുമാരൻ ആര്യംപാടം, സച്ചിൻ കാട്ടിൽ കൊടുങ്ങല്ലൂർ, സേവിയർ ചിറയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. കേശവൻ, എം.എം. ഷൗക്കത്തലി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമിതി ജില്ലാ ട്രഷറർ ജോയി പ്ലാശ്ശേരി സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് നാരായണൻ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളും നിരവധി വ്യാപാരി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വ്യാപാരി വ്യവസായി സമിതി ബിന്നി ഇമ്മട്ടി അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു





