വ്യാസവിദ്യാനികേതനിൽ”സ്വച്ഛത ഹി സേവ 2026″ കാമ്പയിൻ സംഘടിപ്പിച്ചു.

ചാലക്കുടി: . ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) “സ്വച്ഛത ഹി സേവ 2026” പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളുമായി സഹകരിച്ച് സ്വച്ഛത കാമ്പയിൻ സംഘടിപ്പിച്ചു. ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ. പി. ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങ്
ബി.പി.സി.എൽ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു. എൻവിറോൺമെന്റൽ എക്സ്പർട്ട് ഡോ. സന്ദീപ് പ്രഭാകർ സ്വച്ഛത സന്ദേശം നൽകി . തുടർന്ന് മജീഷ്യൻ പ്രതിജ്ഞൻ ഗുരുവായൂർ സ്വച്ഛതാ സന്ദേശം നൽകുന്ന മാജിക് ഷോ അവതരിപ്പിച്ചു. സ്വച്ഛത കാമ്പയിനിന്റെ ഭാഗമായി പ്രതിജ്ഞയും , ഹൈജീൻ കിറ്റ് വിതരണവും , വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ക്യാമ്പസ് വൃത്തിയാക്കലും നടത്തി. ബി.പി. സി.എൽ. ഇന്റേൺസ് കുമാരി റെന്ന ജോസഫ് , കൃഷ്ണപ്രസാദ് , ഡെന്നി മാത്യു, ജോസഫ് .ടി .എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ മാനേജർ യു . പ്രഭാകരൻ, സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ് എന്നിവർ സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ .ടി . ആര്‍. പുരുഷോത്തമൻ സ്വാഗതവും , കുമാരി നിരഞ്ജന നന്ദിയും രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് കേരളടൈംസ്

Leave a Reply

Your email address will not be published. Required fields are marked *