വടക്കാഞ്ചേരി: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന “ഖൽബിലുണ്ട് എന്റെ നബി” ക്യാമ്പയിന്റെ വടക്കാഞ്ചേരി സോൺ ‘സ്നേഹലോകം’ പരിപാടി തളി-നടുവട്ടത്ത് പ്രൗഡമായി സമാപിച്ചു
വിശ്വ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളെയും അധ്യാപനങ്ങളെയും ജനസമക്ഷം കൃത്യമായി പഠനവിധേയമാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വ്യക്തി, കുടുംബം, സമൂഹം തുടങ്ങി മാനവിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവാചക മാതൃകകൾ പകർന്നു നൽകുക വഴി, സ്വയം നിർമ്മിതവും അടിസ്ഥാനരഹിതവുമായ ജീവിതരീതികളിലൂടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അരാജകത്വത്തെയും സാമൂഹിക തിന്മകളെയും പ്രതിരോധിക്കുക എന്നതായിരുന്നു ‘സ്നേഹലോകം’ പരിപാടിയിലൂടെ എസ്.വൈ.എസ് ലക്ഷ്യമിട്ടിരിന്നുത്
വൈകീട്ട് 3 മണിക്ക് രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം നടുവട്ടം മഹല്ല് പ്രസിഡന്റ് കെ.എച്ച്. അബ്ദുൽ അസീസ് പതാക ഉയർത്തിയതോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു വടക്കാഞ്ചേരി സോൺ പ്രസിഡന്റ് സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി അധ്യക്ഷതവഹിച്ച ചടങ്ങിൽ എസ് വൈ എസ് തൃശൂർ ജില്ലാ പ്രസിഡന്റ് ബഷീർ അഷ്റഫി ചേർപ്പ് ഉദ്ഘാടനം നിർവഹിച്ചു
വിത്യസ്ത പഠനസെഷനുകളിൽ ‘നബി(സ)യുടെ വസിയ്യത്തുകൾ’, ‘നബിയനുചരരുടെ ജീവിതം; മതത്തിൻ്റെ നിലപാട്’ എന്നീ വിഷയങ്ങളിൽ സിറാജുദ്ദീൻ സഖാഫി കയ്പമംഗലം, ശരീഫ് സഖാഫി അൽ അർശദി കൊളത്തൂർ എന്നിവർ നേതൃത്വം നൽകി സംസാരിച്ചു
വൈകീട്ട് 7 മണിക്ക് കാം ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബുർദ പാരായണവും തുടർന്ന് ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിൽ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണവും നിർവ്വഹിച്ചു
ചടങ്ങിൽ ജില്ലാ പ്രസ്ഥാനിക നേതാക്കളായ എം.എസ്. മുഹമ്മദ് ഹാജി, കെ.കെ. മുസ്തഫ കാമിൽ സഖാഫി, ശുഹൈബ് സഖാഫി, കെ.വൈ. അബ്ദുറഹ്മാൻ ഹാറൂനി, കെ.എസ്. മൊയ്തീൻ കുട്ടി സഖാഫി, കെ.എം. റിയാസ് വടക്കാഞ്ചേരി, എം.എം. അബ്ദുൽ ലത്വീഫ് സഖാഫി, നടുവട്ടം മഹല്ല് ഖതീബ് കെ.എം. ഉമർ സഖാഫി, സ്വാഗതസംഘം ചെയർമാൻ സി.എം. മൊയ്തീൻ ഹാജി,മഹല്ല് ജനറൽ സെക്രട്ടറി എ.സി. അബ്ദുൽ കരീം,ബഷീർ സഖാഫി, ഹുസൈൻ സഖാഫി, മുസ്തഫാ ഹാജി ചേലൂർ പങ്കെടുത്തു
സ്വാഗത സംഘം കൺവിനർ ടി എ യൂസുഫ് അലി സ്വാഗതവും സോൺ സെക്രട്ടറി ശറഫുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു.
ന്യൂസ്ഡെസ്ക് കേരളടൈംസ്





